കൊറോണ : സിനിമാ തിയറ്ററുകൾ നാളെ മുതൽ അടച്ചിടാൻ തീരുമാനം

സംസ്ഥാനത്ത് കൊറോണ പിടിമുറുക്കിയ പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനം. സർക്കാർ നിർദേശപ്രകാരം ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഇന്ന് ചേർന്ന യോഗത്തിന് ശേഷം തീരുമാനം എടുത്തത്. ഇതിന് പുറമെ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ ഷൂട്ടിംഗും നിർത്തി വയ്ക്കാൻ തീരുമാനമായി.

20 ലേറെ സിനിമകളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ സംവിധായകർക്ക് സംഘന നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, നാടകം പോലെ ആളുകൾ അധികമായി ഒത്തുചേരുന്ന കലാസംസ്ാരിക പരിപാടികളും മാറ്റിവയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Story Highlights- corona virus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top