Advertisement

കൊറോണ; റിലയൻസിന് നഷ്ടം 42,899 കോടി; അംബാനിയെ തള്ളി ജാക് മാ ഒന്നാമത്

March 10, 2020
Google News 1 minute Read

ഓഹരി മൂല്യം ഇടിഞ്ഞത്  കാരണം മുകേഷ് അംബാനിക്ക് തിരിച്ചടി. ഒറ്റ ദിവസം കൊണ്ട് ഓഹരി വിപണിയിൽ അംബാനിക്ക് നഷ്ടപ്പെട്ടത് 42,899 കോടി രൂപയാണ് (580 കോടി ഡോളർ). കൂടാതെ ഇന്ധന വില ഇടിഞ്ഞതും തിരിച്ചടിയായി. ഇതേ തുടർന്ന് മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമതായി. ഇപ്പോൾ ഒന്നാമത് ആലിബാബ മേധാവി ജാക് മാ ആണ്. കൊറോണ വൈറസ് വ്യാപനം ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥയെ മോശമായി ബാധിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ അംബാനിയുടെ ആസ്തിയിൽ നിന്ന് 580 കോടി ഡോളർ നഷ്ടമാകുന്നത്. ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡിന്റെ ഉടമയായ ജാക് മായ്ക്ക് ഇപ്പോൾ 2.6 ബില്യൺ ഡോളർ ആസ്തി കൂടുതലുണ്ട്. 44.5 ബില്യൺ ഡോളറാണ് ചൈനക്കാരനായ ജാക് മായുടെ ആസ്തി.

Read Also: കൊവിഡ് 19: അവശ്യ സാധനങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ഇന്നലെ 12 ശതമാനമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇടിഞ്ഞത്. 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് റിലയൻസിന് ഉണ്ടായത്. വർഷങ്ങളായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ടെലികമ്മ്യൂണിക്കേഷൻ, ടെക്‌നോളജി, റീട്ടെയിൽ തുടങ്ങിയ പുതിയ ബിസിനസുകൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് നടത്തുന്നത്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനായി ഗ്രൂപ്പ് ഏകദേശം 50 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്. ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ ജിയോ ഇന്ത്യയുടെ ഒന്നാം നമ്പർ ടെലികോം കമ്പനിയായി. ഓൺലൈൻ സ്‌റ്റോറായ ആമസോണിനെ എതിരിടാൻ ഇ-കൊമേഴ്‌സ് പ്ലാനുകളും അംബാനിയുടെ പദ്ധതിയിലുണ്ടെന്നാണ് വിവരം.

പെട്രോൾ വില വീണ്ടും താഴേക്കാണ്. ഈ വർഷം പെട്രോളിന് 4.8 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഡീസലിന് 3.23 രൂപയും നിരക്ക് താഴ്ന്നു. പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള മത്സരമാണ് ഇത്രയധികം വില കൂപ്പുകുത്താൻ കാരണം. 1991ലെ ഗൾഫ് യുദ്ധത്തിന് ശേഷം കനത്ത ഇടിവുണ്ടാകുന്നത് ഇപ്പോഴാണ്.

 

corona, reliance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here