Advertisement

ഭക്തർ ശബരിമല യാത്ര ഒഴിവാക്കണം; മാസ പൂജയ്ക്ക് എത്തരുത്; ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന

March 10, 2020
Google News 1 minute Read

കൊറോണ സംസ്ഥാനത്ത് പടർന്നു പിടിക്കുന്നത് കാരണം ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂജയും ആചാരങ്ങളും മാറ്റമില്ലാതെ, മുടക്കമില്ലാതെ നടക്കുന്നതാണ്. എന്നാൽ മാസ പൂജയ്ക്കും മറ്റും ഭക്തർ എത്തുന്നത് ഒഴിവാക്കണമെന്നാണ് അഭ്യർത്ഥന. തമിഴ്‌നാട്. കർണാടക, ആന്ധ്ര എന്നീ സംസ്ഥാനത്തെ ഭക്തർക്കും അറിയിപ്പ് നൽകുന്നതാണ്. അപ്പം, അരവണ കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കില്ല. ആളുകൾ എത്തിയാൽ തടയില്ല. പക്ഷേ പ്രത്യേക സാഹചര്യം മാനിച്ച് യാത്ര മാറ്റി വയ്ക്കണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അഭ്യര്‍ത്ഥന. ക്ഷേത്രങ്ങളിൽ ആൾക്കൂട്ടം എത്തുന്ന പരിപാടികൾ ഒഴിവാക്കാനും കലാപരിപാടികളും റദ്ദാക്കാനും തീരുമാനമായി. കൊറോണ 12 ആളുകൾക്ക് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ്. കർശന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപ്പിലാകുന്നത്.

Read Also: യുഎഇയിൽ 15 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

അതേസമയം, കൊറോണ പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി. സർക്കാർ പൊതുപരിപാടികൾ താത്കാലികമായി നിർത്തിവയ്ക്കും. ആൾക്കൂട്ട ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

corona, sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here