Advertisement

‘ഞങ്ങൾ എവിടേയ്ക്കാണ് പോകേണ്ടത്’; ഇറ്റലിയിൽ കുടുങ്ങി നാൽപതിലേറെ മലയാളികൾ

March 10, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് വരാനാവാതെ ഇറ്റലിയിൽ കുടുങ്ങി നാൽപതോളം മലയാളികൾ. കൊറോണ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കു എന്നാണ് വിമാനക്കമ്പനിയുടെ നിലപാടെന്ന് ട്വന്റിഫോറുമായി നടത്തിയ വീഡിയോ കോളിംഗിൽ ഇവർ വ്യക്തമാക്കി.

കൊവിഡ് 19: പ്രത്യേക എൻകൗണ്ടർ

കൊവിഡ് 19: പ്രത്യേക എൻകൗണ്ടർ

Posted by 24 News on Tuesday, March 10, 2020

റോമിൽ നിന്ന് എമിറൈറ്റ്‌സിന്റെ ഇകെ 098 വിമാനത്തിൽ ദുബായി വഴി ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്ന യാത്രക്കാരാണ് കൊറോണ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്നത്.

‘വിമാന ടിക്കറ്റ് എടുത്തിട്ട് നാട്ടിലേക്ക് വരാൻ പറ്റുന്നില്ല. ഇന്ത്യൻ സർക്കാർ സമ്മതിക്കുന്നില്ലെന്നാണ് ഇറ്റാലിയൻ സർക്കാർ പറയുന്നത്. ഞങ്ങൾ എവിടേക്കാണ് പോകേണ്ടത്. നിങ്ങൾ ഉത്തരം പറയൂ…’എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.

ഇന്ന് ഇന്ത്യൻ സമയം 7.30ന് പുറപ്പെടാനിരുന്ന യാത്രക്കാർ ചെക്ക് ഇന്നിനായി ക്യൂവിൽ നിൽക്കുമ്പോഴാണ് യാത്ര ചെയ്യണമെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യം അറിയുന്നതെന്ന് യാത്രക്കാർ പറയുന്നു.

കൊച്ചുകുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടെന്ന് ഇവർ പറയുന്നു. മാത്രമല്ല, നാട്ടിലെത്തിയാൽ ക്വാറന്റൈനോ എടുക്കാമെന്നും വിഷയത്തിൽ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ട്വന്റിഫോറുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിക്കുന്നുണ്ട്. ഇറ്റലിയിലേയും ദക്ഷിണ കൊറിയയിലേയും അംഗീകൃത ലാബുകളിൽ വൈറസ് ബാധയില്ലെന്നത് സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തങ്ങളെ വിമാനക്കമ്പനി അറിയിച്ചിരുന്നില്ലെന്നും യാത്രക്കാർ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here