കൊവിഡ്-19; കിഫ്ബി ആലപ്പുഴയിലെ ബോധവത്കരണ പരിപാടികൾ അവസാനിപ്പിച്ചു

കൊവിഡ്-19 പശ്ചാത്തലത്തിൽ പൊതുപരിപാടികൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി കിഫ്ബി ആലപ്പുഴയിൽ നടത്തിവന്ന ബോധവത്കരണ പരിപാടികൾ അവസാനിപ്പിച്ചു. അവസാന ദിവസമായ ഇന്ന് നടത്താനിരുന്ന സമാപന സമ്മേളനവും ഉപേക്ഷിച്ചു. കിഫ്ബിയുടെ വിവിധ പദ്ധതികളെ കുറിച്ച് പൊതുസമൂഹത്തിന് അവബോധം നൽകുന്നതിന്റെ ഭാഗമായാണ് പ്രദർശന മേളയും, സെമിനാറുകളും സംഘടിപ്പിച്ചത്.

Read Also: യെസ് ബാങ്ക് പ്രതിസന്ധി: കിഫ്ബിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ഞാറാഴ്ച ആരംഭിച്ച മേള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്തത്. കിഫ്ബി വിഭാവനം ചെയ്യുന്ന അൻപതിനായിരം കോടി രൂപയുടെ വിവിധ പദ്ധതികളുടെ മാതൃകകളാണ് പ്രദർശന മേളയിൽ ഉള്ളത്. കുട്ടനാട് പാക്കേജ്, കുണ്ടന്നൂർ മേൽപാലം, താലൂക്ക് ആശുപത്രികൾ, വിവിധ ടൂറിസ്റ്റ് പദ്ധതികൾ അങ്ങനെ നീളുന്നു പ്രദർശനമേളയിലെ മാതൃകകൾ. കിഫ്ബി വഴി പ്രഖ്യാപിച്ചതും നിർമാണം പുരോഗമിക്കുന്നതുമായ പദ്ധതികൾ പ്രദർശനത്തിനുണ്ട്.

മൂന്ന് ദിവസത്തേക്കാണ് പരിപാടി സംഘടിപ്പിച്ചിരുതെങ്കിലും കൊവിഡ്-19ന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബോധവൽക്കരണ പരിപാടി അവസാനിപ്പിച്ചതായി കിഫ്ബി അറിയിച്ചു. ആലപ്പുഴയിൽ ആറ് പേരാണ് കൊവിഡ്-19 ബാധയെ തുടർന്ന് ഐസൊലേഷൻ വാർഡിൽ നീരിക്ഷണത്തിൽ ഉള്ളത്.

 

kiifb, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top