കോഴിക്കോട് വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തി

കോഴിക്കോട് കാരശേരി പഞ്ചായത്തിലെ കാരമൂലയിൽ വവ്വാലുകളെ വ്യാപകമായ രീതിയിൽ ചത്തനിലയിൽ കണ്ടെത്തി. കാരമൂല സുബുലുൽ ഹുദാ മദ്രസയുടെ മുൻപിലെ മരത്തിലുണ്ടായിരുന്ന വവ്വാലുകളെയാണ് ഇന്ന് രാവിലെ നാട്ടുകാർ ചത്ത നിലയിൽ കണ്ടെത്തിയത്.

കാരശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്. വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഉണ്ട്. ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്.

സംഭവം പക്ഷിപ്പനി ആണോ എന്ന് പരിശോധിച്ച് ആശങ്ക അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊടിയത്തൂരിൽ അടക്കം പക്ഷിപ്പനി പകർന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top