ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; പിഴയിൽ നിന്ന് രക്ഷപ്പെടാൻ കൊറോണയുണ്ടെന്ന് പറഞ്ഞ് യുവാവ്

കൊറോണയുണ്ടെന്ന് പറഞ്ഞ് ട്രാഫിക് പൊലീസ് ചിമത്തിയ പിഴയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് യുവാവ്. സിഡ്‌നിയിലാണ് സംഭവം.

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച യുവാവിന്റെ വണ്ടി പൊലീസ് കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. അൽപ്പം മുമ്പിലേക്ക് നീക്കിയാണ് യുവാവ് വണ്ടി നിർത്തിയത്. പൊലീസ് വണ്ടിക്കടുത്തേക്ക് എത്തിയപ്പോഴേക്കും തനിക്ക് കൊറോണയാണെന്ന് ാെരു പേപ്പറിലെഴുതി യുവാവ് ചില്ലിൽ ഒട്ടിച്ചു.

എന്നാൽ പൊലീസ് യുവാവിനെ റൈഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല. യുവാവ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ഇതാദ്യമായല്ല താൻ ഇത്തരത്തിൽ പൊലീസിനെ കബളിപ്പിക്കുന്നതെന്നും യുവാവ് പറഞ്ഞു.

Story Highlights- Corna Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top