കൊറോണ വ്യാജവാർത്ത; ഹരിപ്പാട് സ്വദേശി അറസ്റ്റിൽ

കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച ഹരിപ്പാട് സ്വദേശി അറസ്റ്റിൽ. പിലാപ്പുഴ സ്വദേശിയായ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്.

പൊതു ജനങ്ങൾക്ക് ഇടയിൽ ഭീതി പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നും വ്യാജവാർത്തകൾ പ്രവചരിപ്പിച്ചതിന് നാലോളം പേർക്കെതിരെ കേസെടുത്തിരുന്നു.

സംസ്ഥാനത്ത് പന്ത്രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ രണ്ട് പേർക്കും കോട്ടയത്ത് നാല് പേർക്കുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top