പൂച്ചാക്കലിൽ കാറ് ഇടിച്ച് വിദ്യാർത്ഥികളുടെ നില ഗുരുതരം

ചേർത്തല പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ 4 വിദ്യാർത്ഥിനികളെയടക്കം ആറ് പേരെ ഇടിച്ച സംഭവത്തിൽ, പരുക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമായി ഗുരുതരമായി തുടരുന്നു.

ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെയും ലിസിയം ട്യൂട്ടോറിയൽ കോളജിലെയും വിദ്യാർത്ഥികളെയാണ് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.

ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകനെയും ഇടിച്ച ശേഷമാണ് വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ചത്‌.
സൈക്കിളിൽ പോയ വിദ്യാർത്ഥിനിയെയും ഇടിച്ച ശേഷം പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. ഗുരുതരമായി പരുക്കേറ്റ അർച്ചന എന്ന കുട്ടിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്കും മറ്റ് വിദ്യാർഥിനികളെ മെഡിക്കൽ കോളജിലേക്കും മാറ്റി. കാർ ഓടിച്ച അസ്‌ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്കും പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top