കൊറോണ; പിഎസ്‌സി പരീക്ഷകൾ മാറ്റിവയ്ക്കും

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനം. ഈ മാസം 20 വരെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കാനാണ് തീരുമാനം.

കായിക ക്ഷമതാ പരീക്ഷയും സർവീസ് പരിശോധനയും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. അഭിമുഖങ്ങൾ നേരത്തേ നിശ്ചയിച്ച തീയതികളിൽ നടക്കും.

സംസ്ഥാനത്ത് പന്ത്രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ രണ്ട് പേർക്കും കോട്ടയത്ത് നാല് പേർക്കുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.

story highlights- corona virus, psc exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top