സെക്രട്ടേറിയറ്റ്- സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പഞ്ചിംഗ് താത്കാലികമായി നിർത്തി

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം താത്കാലികമായി നിർത്തലാക്കി. മാർച്ച് 31 വരെയാണ് പഞ്ചിംഗ് നിർത്തിവച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലും പഞ്ചിംഗ് സംവിധാനം താത്കാലികമായി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർത്ഥികളൊഴികെ മറ്റെല്ലാ ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ച സമയത്ത് നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മദ്രസകൾ, അംഗൻവാടികൾ, ട്യൂട്ടോറിയലുകൾ തുടങ്ങിയവ അടച്ചിടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here