കൊറോണയെ നിസാരമാക്കി ട്രംപിന്റെ കുറിപ്പ്

കൊറോണയെ നിസാരവത്കരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫേസ്ബുക്കിലാണ് കൊറോണ വലിയ പ്രശ്‌നമൊന്നുമല്ലെന്ന രീതിയിൽ ട്രംപ് കുറിച്ചത്. കുറിപ്പ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

കുറിപ്പിന്റെ പരിഭാഷ വായിക്കാം,

സാധാരണ പനി ബാധിച്ച് 37,000 പേരാണ് അമേരിക്കയിൽ കഴിഞ്ഞ വർഷം മരിച്ചത്. 27,000 തൊട്ട് 70,000 വരെയാണ് ശരാശരി പനി മരണ നിരക്ക്. ഒന്നും മുടങ്ങിയിട്ടില്ല, ജീവിതവും സമ്പത്ത് വ്യവസ്ഥയും മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയാണ്. 546 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 22 മരണങ്ങളും. ഒന്ന് ആലോചിച്ചു നോക്കൂ…

2,22,000 പേര് ലൈക്ക് ചെയ്ത പോസ്റ്റ് 70,000 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Read Also: കൊറോണ; പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള നിർദേശങ്ങൾ

അതേ സമയം ഇന്ത്യയിൽ പത്ത് പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 56 ആയി. സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈറസ് ബാധ വ്യാപകമായ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരിലെ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു. കേരളത്തിൽ ആറ് പേർക്കും കർണാടകയിൽ നാല് പേർക്കുമാണ് രാജ്യത്ത് ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയ കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാരെ ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. ഗാസിയാബാദിലെ ഹിൻടൻ വ്യോമതാവളത്തിൽ രാവിലെ 9.30നാണ് 58 പേരടങ്ങുന്ന ആദ്യഘട്ട സംഘമെത്തിയത്. നാട്ടിലെത്തിച്ചവരെ ഹിൻടൻ വ്യോമതാവളത്തിലെ കരുതൽ കേന്ദ്രത്തിലേക്ക് മാറ്റി. 529 പേരുടെ സാമ്പിളുകളും പരിശോധനയ്ക്കായി വ്യോമസേന ഇറാനിൽ നിന്ന് കൊണ്ടുവന്നു.ദൗത്യസംഘത്തിൽ ഉൾപ്പെട്ട എല്ലാവരെയും വിദേശകാര്യമന്ത്രി എസ് ജയശങ്കർ അഭിനന്ദിച്ചു. 34,536 പേർ രാജ്യത്ത് നിരീക്ഷണത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർണാടകത്തിലെ അംഗൻവാടികൾക്കും, ബംഗളൂരുവിലെ പ്രൈമറി സ്‌കൂളുകൾക്കും അവധി നൽകി.

corona virus, america, trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top