Advertisement

വിതുരയില്‍ കൊറോണയെന്ന് വ്യാജപ്രചാരണം: പൊലീസ് കേസെടുത്തു

March 10, 2020
Google News 1 minute Read

തിരുവനന്തപുരം വിതുര തോട്ടുമുക്കില്‍ കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രദേശത്ത് നിന്ന് ഉംറക്ക് പോയി മടങ്ങി എത്തിയ ചിലരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

രോഗബാധയില്ലാത്തതിനാല്‍ ഇവരെ വീടുകളിലേക്കും മടക്കി അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉംറ കഴിഞ്ഞു വിദേശത്ത് നിന്ന് മടങ്ങി എത്തിയവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നും ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചുവെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

പത്ര വാര്‍ത്ത എന്ന നിലയിലായിരുന്നു വ്യാജപ്രചാരണം. സമൂഹമാധ്യമങ്ങളിലെ ഈ വ്യാജ പ്രചാരണം പ്രദേശവാസികളെ ആശങ്കയില്‍ ആഴ്ത്തിയിരുന്നു. മേഖലയില്‍ ആര്‍ക്കും കൊറോണ ബാധിച്ചിട്ടില്ലെന്നും വിദേശത്ത് നിന്ന് മടങ്ങി എത്തിയവരെ പരിശോധനക്ക് ശേഷം മടക്കി അയച്ചെന്നും വിതുര മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചു. എന്നാല്‍ വ്യാജപ്രചാരണം ആശങ്ക വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ വിതുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here