ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ 200 പേർ കോൺഗ്രസ് വിട്ടതായി റിപ്പോർട്ട്

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ കോൺഗ്രസിലെ പ്രാദേശിക നേതാക്കളും പ്രവർത്തകരും അടക്കം 200ൽ അധികം പേർ രാജി വച്ചതായി റിപ്പോർട്ട്. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാജി. ഗ്വാളിയാർ, ചമ്പൽ മേഖലയിലാണ് 200ൽ അധികം പേർ രാജി വച്ചത്. നിലവിൽ ജ്യോതിരാദിത്യ സിന്ധ്യയുടെരാജിയെ തുടർന്ന് മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്.

Read Also: രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയെ പുറത്താക്കി കോൺഗ്രസ്

മധ്യപ്രദേശില്‍ 88 എംഎൽഎമാരാണ് ഇപ്പോൾ കോൺഗ്രസിനുള്ളത്. 95 പേരുടെ പിന്തുണയുണ്ടെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ഇന്നലെ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയോടെ സിന്ധ്യയെ പിന്തുണയ്ക്കുന്ന 22 എംഎൽഎമാർ രാജിവച്ചിരുന്നു. അവരെ ബംഗളൂരുവിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. രാജിവച്ചവരെ തിരികെ കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. മുതിർന്ന നേതാക്കളെ ഇതിനായി ബംഗളൂരുവിലേക്ക് അയക്കും. രണ്ട് മുതിർന്ന നേതാക്കളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വിമത എംഎൽഎമാരുമായി ചർച്ച നടത്തി തിരികെ കൊണ്ടുവരാനാണ് ശ്രമം.

അതേസമയം, 107 എംഎൽഎമാരെ ഇന്നലെ ബിജെപി രാത്രി ഗുരുഗ്രാമിലേക്ക് മാറ്റി. ശിവരാജ് സിംഗ് ചൗഹാൻ, കൈലാഷ് തുടങ്ങിയ നേതാക്കളാണ് എംഎൽഎമാർക്കൊപ്പമുള്ളത്. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് ബിജെപി ഗവർണർക്ക് കത്ത് കൈമാറാനിരിക്കുകയാണ്. എന്നാൽ ഗവർണറുടെ അഭാവത്തിൽ ബിജെപിക്ക് കത്ത് നൽകാൻ സാധിച്ചിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുള്ള എംഎൽഎമാരെല്ലാം ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് വിവരം.

 

jyothiradhithya scindia, madhyapradesh congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top