ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കൺസർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് തനിക്ക് കൊറോണ ബാധിച്ച കാര്യം പുറംലോകത്തെ അറിയിച്ചത്.

ബ്രിട്ടണിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിയമ നിർമാണം ഉൾപ്പെടെ സുപ്രധാന പങ്കുവഹിച്ച ആളാണ് നദീൻ. വൈറസ് ബാധിതർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിന്റെ രേഖകളിൽ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ള പ്രമുഖരുമായി നദീൻ കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയിരുന്നു. മന്ത്രിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. ബ്രിട്ടണിൽ നിലവിൽ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 370 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

story highlights- Nadine Dorries, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top