ആകാശത്ത് പറക്കാനും റോഡില്‍ കുതിക്കാനും പറക്കും കാറുകള്‍ ഇന്ത്യയിലെത്തുന്നു

ആകാശത്ത് പറക്കാനും റോഡില്‍ കുതിക്കാനും പാല്‍-വിയുടെ പറക്കും കാറുകള്‍ ഇന്ത്യയിലെത്തുന്നു. നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന പറക്കും കാര്‍ നിര്‍മാതാക്കളായ പാല്‍-വിയുടെ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാരും കമ്പനി വൈസ് പ്രസിഡന്റ് കാര്‍ലോ മാസ്‌ബോമെലും ഒപ്പ് വച്ചു.

പേര്‍സണ്‍ എയര്‍ ലാന്‍ഡ് വെഹിക്കിള്‍ എന്ന പാല്‍-വിയുടെ ഗുജറാത്തിലെ പ്ലാന്റിന്റെ നിര്‍മാണം 2021 ഓടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. അഞ്ച് വര്‍ഷം നീണ്ട ഗവേഷങ്ങള്‍ക്കൊടുവില്‍ നിരവധി പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് പാല്‍-വി ഇന്ത്യയിലെത്തുന്നത്. ഹെലികോപ്റ്ററിനെ ആധാരമാക്കി നിര്‍മിച്ച മുചക്ര വാഹനത്തില്‍ ഒരെ സമയം രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. നില്‍ക്കുന്നിടത്ത് നിന്ന് പറന്നുയരാന്‍ കഴിയുന്ന പാല്‍-വിക്ക് കാര്‍ മോഡില്‍നിന്ന് ചിറകുവിരിച്ച് ഫ്‌ളൈ മോഡിലേക്ക് മാറാന്‍ പരമാവധി വേണ്ടത് 10 മിനിറ്റ് മാത്രം.

ഇത് പറത്തണമെങ്കില്‍ ഫ്‌ളൈയിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. ലിബര്‍ട്ടി പൈനിയര്‍, ലിബര്‍ട്ടി സ്‌പോര്‍ട്ട് എന്നീ രണ്ട് മോഡലുകളായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് സൂചന. നാല് കോടി രൂപയാണ് ലിബര്‍ട്ടി പൈനിയര്‍ എഡിഷന്റെ ഏകദേശ വില. 2.9 കോടി രൂപയാണ് ലിബര്‍ട്ടി സ്‌പോര്‍ട്ടിന്റെ വില.

 

Story Highlights- Flying cars arrive in India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top