Advertisement

കൊവിഡ് 19: വൈറസ് ബാധ ശക്തമായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ നൽകുന്നത് ഇന്ത്യ റദ്ദാക്കി

March 11, 2020
Google News 2 minutes Read

കൊവിഡ് 19 രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. വൈറസ് ബാധ ശക്തമായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ വീസ നൽകുന്നത് റദ്ദാക്കി.

വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ നൽകുന്നത് ഇന്ത്യ താത്കാലികമായി നിർത്തിയത്. കൂടാതെ ചൈന, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, തായ്‍ലാന്‍ഡ്, സിങ്കപ്പൂർ, എന്നിവിടങ്ങളിൽ യാത്ര നടത്തിയവർ 14 ദിവസത്തെ സ്വയം കരുതൽ സംരക്ഷണയിൽ തുടരണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇറ്റലി, കൊറിയ എന്നിവടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ വൈറസ് ബാധ ഇല്ല എന്ന അംഗീകൃത ലാബുകളിലെ സാക്ഷ്യപത്രം കരുതണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ഇന്നലെ മാത്രം രാജ്യത്ത് 15 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം നിലവിൽ 61 ആയി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചു വരികയാണ്. സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. ജമ്മുവിലെ സിനിമാ തീയറ്ററുകള്‍ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചു. ചെന്നൈയിൽ രോഗലക്ഷണങ്ങളുമായി രണ്ട് മലയാളികളെ ഐസോലെഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിശോധനാഫലം വൈകാതെ പുറത്ത് വരും.

അതേ സമയം, സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി അറിയിച്ചു.

Story Highlights: India has canceled the grant of visa to people from countries with the high prevalence of covid 19 virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here