ദമാമില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡിഗോ എയര്‍ നേരിട്ട് സര്‍വീസ് ആരംഭിച്ചു

ദമാമില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡിഗോ എയര്‍ നേരിട്ട് സര്‍വീസ് ആരംഭിച്ചു . ഇതോടെ ദമാമില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ എണ്ണം രണ്ടായി. ദമാമില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസുകള്‍ നടത്തിയിരുന്ന പല വിദേശ വിമാന കമ്പനികളും കൊവിഡ് 19 ബാധയെ തുടര്‍ന്ന് താത്കാലികമായി റദ്ദാക്കിയതിനെ തുടര്‍ന്ന് കേരളത്തിലേക്ക് അടക്കമുള്ള യാത്ര ഏറെ ദുസഹമായിരുന്നു. ദമാമില്‍ നിന്ന് കോഴിക്കോട്ടേക്കും, കണ്ണൂരിലേക്കും മാത്രമായിരുന്നു നേരെത്തെ സര്‍വീസുകള്‍ ഉണ്ടായിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിച്ചതോടെ തെക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ആശ്വാസമായി.

ദമാമില്‍ നിന്ന് എല്ലാ ദിവസവും ഇന്‍ഡിഗോ സര്‍വീസ് നടത്തും. രാത്രി പതിനൊന്ന് മണിയോടെ പുറപ്പെട്ട് രാവിലെ ഒന്‍പത് മണിയോടെ കോഴിക്കോട്ടെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത് .ആദ്യ വിമാനത്തെ വിമാനത്താവള അധികൃതര്‍ വാട്ടര്‍ സലൂട്ട് നല്‍കി സ്വീകരിച്ചു. കേക്ക് മുറിച്ചും മധുരം നല്‍കിയുമാണ് വിമാനക്കമ്പനി സര്‍വീസിലെ ആദ്യ യാത്രക്കാരെ സ്വീകരിച്ചത്.

 

Story Highlights- IndiGo,  Dammam to Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top