തിരുവനന്തപുരത്തും പക്ഷിപ്പനി സംശയം

തിരുവനന്തപുരത്തും പക്ഷിപ്പനി സംശയം. മൂന്നിടങ്ങളിൽ പക്ഷികൾ കൂട്ടമായി അസാധാരണ സാഹചര്യത്തിൽ ചത്തതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പിളുകൾ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് അനിമൽ ഡിസീസിലേക്ക് അയച്ചു. നാളെ ഫലം കിട്ടുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എംഎൽഎ ഹോസ്റ്റലിലും പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി.
അതേസമയം, കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ഇന്നും തുടരുകയാണ്. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വളർത്തു പക്ഷികളെ കൊല്ലുന്ന ദൗത്യം ഇന്ന് പൂർത്തിയാവുമെന്നാണ് കരുതുന്നത്.
കോഴിക്കോട്ട് പടരുന്ന പക്ഷിപ്പനിയിൽ ആശങ്ക വേണ്ടന്ന് കേന്ദ്ര സംഘം അറിയിച്ചു. നിലവിൽ മനുഷ്യരിലേക്ക് പടരുന്ന സാഹചര്യമില്ല. കോഴിക്കോട് കാരമൂലയിൽ വവ്വാലുകളെ ചത്ത സംഭവത്തിൽ പരിശോധന ഫലം വന്ന ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും സംഘം അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകൾ സന്ധർശിച്ച ശേഷമായിരുന്നു കേന്ദ്ര സംഘത്തിന്റെ പ്രതികരണം. പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും സംഘം വിലയിരുത്തി. കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിച്ചിട്ടില്ല എന്നത് നല്ല സൂചനയാണെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡീസീസ് ഡയറക്ടർ ഡോ. ഷൗക്കത്തലി പറഞ്ഞു.
Story highlights- bird flu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here