തൃശൂരിൽ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തൃശൂരിനടുത്ത് ദേശീയപാതയിൽ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപം രാവിലെ 4.30നായിരുന്നു സംഭവം. കോഴിക്കോട് തിരുവമ്പാടി സ്വദേശികളാണ് അപകടത്തെ തുടർന്ന് മരിച്ചത്.

കളമശ്ശേരിയിലെ ലിറ്റിൽ ഫ്ളവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായ തിരുവമ്പാടി പുന്നക്കൽ തുരുവേലിൽ സാബുവിന്റെ മകൻ അതുൽ സാബു (23), പുറഞ്ചിറ സെബാസ്റ്റ്യന്റെ മകൻ ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്. കൊവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനെ തുടർന്ന് നാട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.

Story highlight: Two youths die, bike and JCB in Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top