കോട്ടയത്ത് രോഗ ബാധിതരുടെ റൂട്ട് മാപ് പുറത്തുവിട്ടതോടെ ബന്ധപ്പെട്ടത് 35 പേർ: കളക്ടർ

കോട്ടയത്ത് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേർ ആശുപത്രി വിട്ടു. രോഗബാധിതരായ ചെങ്ങളം സ്വദേശികളുടെ സഞ്ചാരപാത പുറത്തുവിട്ടതോടെ മുപ്പത്തിയഞ്ച് പേർ ബന്ധപ്പെട്ടു. ഇതിൽ മൂന്ന് പേർ അടുത്തിടപഴകിയെന്ന് കണ്ടെത്തൽ. മീനടത്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുംബത്തിൽ നിന്ന് കൊവിഡ്-19 പകർന്ന ചെങ്ങളത്തെ ദമ്പതിമാർ സഞ്ചരിച്ച റൂട്ട് മാപ്പ് ഇന്ന് ഉച്ചയോടെയാണ് പ്രസിദ്ധീകരിച്ചത്. ഇവരുടെ കോട്ടയത്തെ സഞ്ചാരപാത പുറത്തു വന്നതോടെ മുപ്പത്തിയഞ്ച് പേരാണ് ബന്ധപ്പെട്ടതെന്ന് ജില്ലാ കളക്ടർ പി കെ സുധീർ ബാബു വ്യക്തമാക്കി. ഇതിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടാത്ത മൂന്ന് പേരുണ്ട്. ഇരുപത് പേർ പരോക്ഷ സമ്പർക്കത്തിൽ വന്നെന്നും കണ്ടെത്തി.
Read Also: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
ഇതോടെ അടുത്ത സമ്പർക്കം പുലർത്തിയവരുടെ എണ്ണം നൂറ്റിയൊന്നായും പരോക്ഷ സമ്പർക്കത്തിൽ വന്നവരുടെ എണ്ണം 376 ആയും ഉയർന്നു. 465 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഫലം നെഗറ്റീവായതിനെ തുടർന്ന് ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന 13 പേരിൽ പേർ ആശുപത്രി വിട്ടു. വൃദ്ധ ദമ്പതിമാർ ഉൾപ്പെടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ നില തൃപ്തികരമാണ്. ഇതിനിടെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ മീനടം സ്വദേശി നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പതിനഞ്ച് പേരുടെ പരിശോധനാഫലമാണ് കോട്ടയം ജില്ലയിൽ ഇനി ലഭ്യമാകാനുള്ളത്.
collector, kottayam, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here