ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സൽമാൻ എന്നയാളാണ് അറസ്റ്റിലായത്.

കേസിൽ നേരത്തെ ആം ആദ്മി കൗൺസിലറായ താഹിർ ഹുസൈനേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആരോപണ വിധേയനായതിന് പിന്നാലെ താഹിറിനെ എഎപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഫെബ്രുവരി 26നാണ് അങ്കിത് ശർമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പശ്ചിമ ഡൽഹിയിലെ ചാന്ദ്ബാഗ് പ്രദേശത്തെ അഴക്കുചാലിൽ നിന്ന് അങ്കിതിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അങ്കിതിന്റേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.

story highlights- ankit sharma, IB officer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top