Advertisement

കോഴിക്കോട് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; തലയോട്ടി ഉപയോഗിച്ച് ഫേഷ്യൽ റീകൺസ്ട്രക്ഷൻ നടത്തും

March 12, 2020
Google News 2 minutes Read

കോഴിക്കോട് പറമ്പിൽ ബസാറിലെ പോലൂരിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർ നിരീക്ഷണത്തിലെന്ന് ക്രൈംബ്രാഞ്ച്. മരിച്ചത് മലയാളിയാണെന്നും അന്വേഷണ സംഘം കണ്ടത്തി. കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാൻ മൃതദേഹം പുറത്തെടുത്തുള്ള പരിശോധന തുടങ്ങി.

2017സെപ്തംബർ പതിനാലിനാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പോലൂരിൽ കൊണ്ടുവന്ന് കത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊല്ലപ്പെട്ടത് മലയാളിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടത്തൽ. പ്രതികളെന്ന് സംശയിക്കുന്ന ചിലർ നിരീക്ഷണത്തിലാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി , ഇജെ ജയരാജ് പറഞ്ഞു.

മൃതദേഹം ആരുടേതാണെന്ന് കണ്ടത്താനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനുള്ള നടപടികളും തുടങ്ങി. തലയോട്ടി ഉപയോഗിച്ച് ഫേഷ്യൽ റീകൺസ്ട്രക്ഷൻ നടത്തി മുഖം പുനസൃഷ്ടിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കേരളത്തിൽ ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കത്തി കരിഞ്ഞ മൃതദേഹം തിരിച്ചറിയുന്നതാതെന്ന് അന്വേഷണ സംഘം പറഞ്ഞു.

Story highlight: Burned body found in Polur, Kozhikode Facial reconstruction using the scalp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here