Advertisement

കൊവിഡ് 19: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3313 പേര്‍

March 12, 2020
Google News 1 minute Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3313 പേര്‍. ഇന്നലെ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡിനെതിരെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയത്തെ വൃദ്ധദമ്പതികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. കളമശേരിയില്‍ ചികിത്സയിലുള്ള മൂന്നു വയസുകാരന്റെയും മാതാപിതാക്കളുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here