Advertisement

കൊവിഡ് 19 വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രത്യേക ആപ്പ്

March 12, 2020
Google News 0 minutes Read

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രത്യേക ആപ്പിന് രൂപം നൽകി. ജിഒകെ, ഡയറക്ട് ആപ്പ് എന്നിവയിലൂടെ വിവരം അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേക സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ആപ്പിന് രൂപം നൽകിയത്. റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക അനൗൺസ്‌മെന്റ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഏകജാലക കൺട്രോൾ റൂമുകൾ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ദുബായിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിക്കും ഖത്തറിൽ നിന്ന് വന്ന തൃശൂർ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കൊറോണ സംശയത്തിൽ 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരുടെ രോഗം ഭേദമായി. 950 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 900 പേരാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here