നിർഭയ കേസ്; പ്രതി പവൻകുമാർ ഗുപ്തയുടെ പരാതി ഡൽഹി കക്കർഡൂമ കോടതി ഇന്ന് പരിഗണിക്കും

മൻഡോലി ജയിലിൽ മർദനമേറ്റു എന്ന നിർഭയ കേസ് പ്രതി പവൻകുമാർ ഗുപ്തയുടെ പരാതി ഡൽഹി കക്കർഡൂമ കോടതി ഇന്ന് പരിഗണിക്കും. ജയിൽ അധികൃതർ മറുപടി അറിയിക്കണമെന്ന് കോടതി നിർദേശമുണ്ട്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വടികൾ ഉപയോഗിച്ച് മർദിച്ചുവെന്നാണ് പവൻകുമാറിന്റെ ആരോപണം. മർദനത്തിന്റെ ഫലമായി തലയ്ക്ക് പരുക്കേറ്റു. പൊലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പവൻകുമാർ ആവശ്യപ്പെട്ടു. മൻഡോലി ജയിൽ അധികൃതരുടെ മറുപടി കൂടി ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കക്കർഡൂമ കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഈ മാസം 20 ന് വധശിക്ഷ നടപ്പാക്കാൻ ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരിക്കെയാണ് പ്രതികൾ വീണ്ടും ഹർജികളുമായി കോടതിയെ സമീപിക്കുന്നത്. വധശിക്ഷയിൽ ഇളവ് തേടി പ്രതി വിനയ് ശർമ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും സമർപ്പിക്കാൻ അനുമതി തേടി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രിംകോടതി അടുത്ത തിങ്കളാഴ്ചയാണ് പരിഗണിക്കുക.
Story highlight: Nirbhaya case, Pavan kumar guptha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here