Advertisement

കൊവിഡ് 19 : രോഗം സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ പൊതു ഗതാഗതം ഉപയോഗിക്കരുതെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം

March 13, 2020
Google News 1 minute Read

കൊവിഡ് 19 : രോഗം സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ പൊതു ഗതാഗതം ഉപയോഗിക്കരുതെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം

കണ്ണൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി കോഴിക്കോട് ജില്ലാ ഭരണകൂടം. രോഗം സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും സർക്കാർ നിർദേശങ്ങൾ അവഗണിക്കരുതെന്നും കളക്ടർ പറഞ്ഞു

വിദേശത്ത് നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിലും ജാഗ്രത നടപടികൾ ശക്തമാക്കിയത്. രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി ഭക്ഷണം കഴിച്ച കോഴിക്കോട് രാമാനാട്ടുകരയിലെ മലബാർ പ്ലാസ ഹോട്ടലിൽ മാർച്ച് 5 ന് രാത്രി 9.30നും 10 നും ഇടയിൽ എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കണ്ണൂർ സ്വദേശി സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് തയ്യാറാക്കിവരികയാണെന്നും ജില്ലാ കളക്റ്റർ സംബശിവ റാവു പറഞ്ഞു.

രോഗം ബാധിച്ച വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കരുതെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും കളക്ടർ അറിയിച്ചു. ജില്ലയിൽ 497 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. മെഡിക്കൽ കോളജിൽ 5 പേരും ബീച്ച് ആശുപത്രിയിൽ 2 പേരും ഉൾപ്പെടെ 7 പേരാണ് ഐസൊലേഷൻ വാർഡിൽ ഉള്ളത്.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here