Advertisement

കോൺഗ്രസ് ജനറൽ സെക്രട്ടറി പദത്തിലേക്ക് പ്രിയങ്ക ഗാന്ധി

March 13, 2020
Google News 1 minute Read

പ്രിയങ്ക ഗാന്ധി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി പദത്തിലേക്ക്. കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘടന വിഭാഗത്തിന്റെ പരാജയം സംബന്ധിച്ച വിമർശനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം.

എന്നാൽ, ഇതുസംബന്ധിച്ച നിർദേശത്തോട് പ്രിയങ്കാ ഗാന്ധി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ജ്യോതിരാധിത്യ സിന്ധ്യ പാർട്ടി വിട്ടതടക്കം വിവിധ രാഷ്ട്രീയ തിരിച്ചടികൾ കോൺഗ്രസിൽ ശക്തമാണ്. കെസി വേണുഗോപാലാണ് നിലവിൽ സംഘടന ജനറൽ സെക്രട്ടറി. ഈ സാഹചര്യത്തിൽ വേണുഗോപാലിന് രാജസ്ഥാനിൽ നിന്ന് രാജ്യസഭ സീറ്റ് നൽകാനാണ്‌ കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം. ഇതോടെ സംഘടന ജനറൽ സെക്രട്ടറി പദം അദ്ദേഹം ഒഴിയും.

എകെ ആന്റണി, മല്ലികാർജ്ജുൻ ഖാർഗേ, അഹമ്മദ് പട്ടേൽ, ഗുലാം നബി അസാദ് മുതലായവർ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. പ്രിയങ്കാ ഗാന്ധി സംഘടന ചുമതലയിൽ എത്തിയാൽ അത് വലിയ ഉണർവ് പാർട്ടി ഘടകങ്ങൾക്ക് ഉണ്ടാക്കുമെന്ന് ഈ നേതാക്കൾ സോണിയ ഗാന്ധിയെ അറിയിച്ചു. പ്രത്യേകിച്ച് അധ്യക്ഷ പദവി ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിക്കുന്ന സാഹചര്യത്തിൽ. ഇക്കാര്യത്തിൽ തനിക്കും ഇപ്പോൾ എതിർപ്പില്ലെന്ന നിലപാട് സോണിയ ഗാന്ധിയും സ്വീകരിച്ചു. തുടർന്നാണ് വേണുഗോപാലിന് വജ്രവ്യപാരി രാജീവ് അറോറയ്ക്ക് നൽകാൻ രാജസ്ഥാനിൽ നിന്നും കരുതി വച്ച സീറ്റ് നൽകാൻ തീരുമാനിച്ചത്.

പ്രിയങ്കയെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ആയി നിയമിക്കുന്നതിനോട് രാഹുൽ ഗാന്ധിക്ക് അനുകൂല അഭിപ്രായമല്ല ഉള്ളത് എന്നാണ് സൂചന. ഇക്കാര്യത്തിൽ പ്രിയങ്കയുടെ തീരുമാനത്തിന് ആണ് പ്രാധാന്യം നൽകുകയെന്ന് സോണിയ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ആണ് പ്രിയങ്കാഗാന്ധി.

ദിവസങ്ങൾക്കുള്ളിൽ പ്രിയങ്ക സമ്മതം നൽകുന്ന മുറയ്ക്ക് എഐസിസി പുനസംഘടന ഉണ്ടകും. പ്രിയങ്ക ഗന്ധി സംഘടന ചുമതലയിലും സച്ചിൻ പൈലറ്റ് മറ്റൊരു സുപ്രധാന പദവിയിലും നിയമിക്കപ്പെടും. ഏതെങ്കിലും സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധി വിമുഖത അറിയിച്ചാൽ സച്ചിൻ പൈലറ്റോ, മിലൻ ദിയോറയോ, മുകൾ വാസ്‌നിക്കോ സംഘടന ചുമതലയിൽ നിയോഗിക്കപ്പെടും. കേരളത്തിൽ നിന്നുള്ള കെബി തോമസിനും എഐസിസി പുനസംഘടനയിൽ ഇടം ലഭിക്കാനാണ് സാധ്യത.

Story highlight: priyanka gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here