ഐഎസ്എൽ ആറാം സീസൺ കിരീടം എടികെയ്ക്ക്

ഐഎസ്എൽ ആറാം സീസൺ കിരീടം എടികെയ്ക്ക്. ചെന്നൈയിൻ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് എടികെയുടെ കിരീടനേട്ടം. സ്പാനിഷ് താരം ഹാവി ഹെർണാണ്ടസ് ഇരട്ട ഗോൾ നേടി. ഐഎസ്എല്ലിൽ മൂന്ന് തവണ ചാമ്പ്യൻമാരാകുന്ന ആദ്യ ടീമായി മാറി എടികെ. കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം.
Read Also: റെസ്റ്റോറന്റുകൾ അടയ്ക്കും; വിവാഹ ചടങ്ങുകൾ ഒഴിവാക്കും; കർണാടകയിൽ കടുത്ത നിയന്ത്രണം
റോയ് കൃഷ്ണയുടെ ടച്ചും ഹാവി ഹെർണാണ്ടസിന്റെ ഫിനിഷിംഗും ചേർന്ന് പത്താം മിനിറ്റിൽ തന്നെ എടികെ അരങ്ങ് വാണു. ഈ സീസണിലെ ഹെർണാണ്ടസിന്റെ ആദ്യ ഗോൾ ആയിരുന്നു അത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് രണ്ടാക്കി. 38-ാം മിനിറ്റിൽ റോയ് കൃഷ്ണ പരുക്കേറ്റ് പുറത്തായത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. 10-ാം മിനിറ്റിൽ ഹാവി ഹെർണാണ്ടസിലൂടെ ലീഡെടുത്ത കൊൽക്കത്തക്കായി 48-ാം മിനിറ്റിൽ എഡു ഗാർഷ്യയും ഗോൾ കണ്ടെത്തി. 69ാം മിനിറ്റിൽ വാൽസ്‌കിസ് ഒരു ഗോൾ തിരിച്ചടിച്ചത് ചെന്നൈയിനെ ആവേശം കൊള്ളിച്ചു. ഇഞ്ചുറി ടൈമിൽ ഹാവി ഹെർണാണ്ടസ് ഇരട്ട ഗോൾ പൂർത്തിയാക്കിയതോടെ എടികെ വിജയാഘോഷത്തിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here