പക്ഷിപ്പനി പടരുന്നതിനിടെ കോഴിക്കോട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിയിറച്ചി കടത്ത്

പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിയിറച്ചി കടത്ത്. യാതൊരു വിധ സുരക്ഷയും ഇല്ലാതെയാണ് കോഴി ഇറച്ചി ഓട്ടോയില്‍ കടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട കോഴി വ്യാപാരികളുടെ നേതൃത്വത്തില്‍ ഇറച്ചിയുമായി എത്തിയ ഓട്ടോ തടഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ഇറച്ചി വില്‍പനക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയുണ്ട്. ഇത് മറികടന്നാണ് യാതൊരു വിധ സുരക്ഷയുമൊരുക്കാതെ കോഴി ഇറച്ചി കടത്തിയത്. മഞ്ചേരിയില്‍ നിന്നാണ് ഇവ കൊണ്ടു വന്നിട്ടുള്ളത്. കോഴി വ്യാപാരികള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വ്യാപാരികള്‍ ഓട്ടോ തടഞ്ഞത്.

ഒരു ക്വിന്റലോളം കോഴിയാണ് വാഹനത്തിലുണ്ടായിരുന്നത്. ഇത് പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി ഐസിട്ട നിലയിലായിരുന്നു. മുക്കം പൊലീസ് സ്ഥലത്തെത്തി വാഹനവും ഇറച്ചിയും കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അനീഷിനെതിരെ കേസ് എടുത്തു. പിടിച്ചെടുത്ത കോഴി ഇറച്ചി നശിപ്പിച്ച് കളയുമെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.

Story Highlights: Bird flu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top