കൊവിഡ് 19: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽ നിന്നാണ് പണം നൽകുക. കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

കൊറോണ ബാധിതരുടെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. സംസ്ഥാനത്തെ സ്ഥിതി ഗതികൾ പരിശോധിച്ച് എത്രത്തോളം സൗകര്യങ്ങൾ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു.

കൊവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടക കൽബുർഗി സ്വദേശിയായ 76കാരനും ഡൽഹി സ്വദേശിനിയായ 69കാരിയുമാണ് മരിച്ചത്. ഇതേതുടർന്ന് കനത്ത ജാഗ്രതയിലാണ് രാജ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top