കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.10 കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രണ്ട് പേരിൽ നിന്നായി 1.10 കോടി രൂപ വിലവരുന്ന രണ്ട് കിലോ എഴുപത് ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

സംഭവത്തിൽ ബഹ്റൈനിൽ നിന്ന് കരിപ്പൂരിൽ എത്തിയ കോഴിക്കോട് അരിക്കുളം സ്വദേശി ഇസ്മായിൽ, മലപ്പുറം കൊണ്ടോട്ടി സ്വാദേശി അബ്ദുൽ ലത്തീഫ് എന്നിവരെ എയർ ഇന്റലിജൻസ് പിടികൂടി. എമർജൻസി ലാമ്പിനകത്ത് ബാറ്ററിയുടെ രൂപത്തിലും കാർഡ്‌ബോർഡ് ബോക്‌സിനകത്തും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.

Story highlight: Gold worth Rs 1.10 crore,seized at Karipur International Airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top