കൊവിഡ് 19: ആദ്യമായി ആയുർവേദ മെഡിക്കൽ കോളജിലും ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.

ആയുർവേദ മെഡിക്കൽ കോളജിൽ ഇതാദ്യമായാണ് ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുന്നത്.
മെഡിക്കൽ കോളജിലെ അറുപത് റൂമുകൾ ഇതിനായി ക്രമീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചിരിക്കുകയാണ്. ഇവർക്കായി മറ്റ് സൗകര്യങ്ങൾ ഒരുക്കും.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് തുറക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തേ പറഞ്ഞിരുന്നു.
റാന്നി മേനാംതോട്ടം മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പന്തളം അർച്ചന ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡ് തുടങ്ങുന്നത്. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.

story highlights- ayurveda medical college, thrippunithura

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top