Advertisement

മൊബൈൽ ഫോണുകളുടെ വില കൂടും

March 14, 2020
Google News 1 minute Read

മൊബൈൽ ഫോണുകളുടെ വില കൂടും. ഇന്ന് നടന്ന ജിഎസ്ടി യോഗത്തിൽ മൊബൈൽ ഫോണുകളുടെ നികുതി വർധിപ്പിച്ചു. 12-ൽ നിന്ന് 18-ശതമാനമായി നികുതി കൂട്ടിയതോടെയാണ് വില ഉയരുന്നത്. മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി ഫോണിന്റെ നികുതിയുമായി ഏകീകരിച്ചു. പാദരക്ഷകൾ, രാസവളം ,വസ്ത്രങ്ങൾ എന്നിവയുടെ നികുതി ഏകീകരണത്തിൽ ഇന്ന് തീരുമാനമുണ്ടായില്ല. കൊവിഡ് 19 സാമ്പത്തിക രംഗത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിലപാടെടുത്തു. ഇതേ തുടർന്നാണ് നിരക്ക് ഏകീകരണം നീട്ടിവച്ചത്.

Read Also: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാൻ പോർട്ടൽ അവതരിപ്പിച്ച് സർക്കാർ

ഉത്പന്നങ്ങൾക്ക് കുറഞ്ഞ നികുതിയും അസംസ്‌കൃത വസ്തുക്കൾക്ക് കൂടിയ നികുതിയും എന്ന അവസ്ഥയാണ് ഇപ്പോൾ നില നിൽക്കുന്നത്. ടെക്‌സ്റ്റെയിൽസിലും പാദരക്ഷകളിലും അസംസ്‌കൃത വസ്തുക്കൾക്കാണ് നികുതി കൂടുതലുള്ളത്. കൊറോണ വൈറസ് ബാധമൂലം മൊബൈൽ ഫോൺ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി ചൈനയിൽ നിന്ന് കുറഞ്ഞതും വില കൂടാൻ കാരണമാണ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സാങ്കേതിക ഉപദേശം മാത്രമാണ് കേന്ദ്രം നൽകുന്നത്. ധനസഹായം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക് യോഗത്തിൽ ആവശ്യപ്പെട്ടു.

 

mobile phone price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here