Advertisement

കൊവിഡ് 19 : കൊല്ലം കൊറ്റൻകുളങ്ങര ചമയ വിളക്ക് മഹോത്സവത്തിന് നിയന്ത്രണം

March 14, 2020
Google News 1 minute Read

സംസ്ഥാനത്ത് വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കൊല്ലം ചവറ കൊറ്റൻകുളങ്ങര ചമയ വിളക്ക് മഹോത്സവത്തിന് നിയന്ത്രണമേർപ്പെടുത്തി.

ആൾക്കൂട്ടമില്ലാതെ ലളിതമായി ചമയവിളക്ക് ഉത്സവം നടത്താനാണ് നിർദേശം. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള എല്ലാ ഭക്തജനങ്ങളും ഉത്സവത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും നിർദേശമുണ്ട്. ഘോഷയാത്ര, താലപ്പൊലി, സ്റ്റേജ് പ്രോഗ്രാമുകൾ എന്നിവ ഒഴിവാക്കിയാണ് ഉത്സവം നടത്തുക.

Read Also : കൊവിഡ് 19 : ജനങ്ങൾ ഒരുമിച്ച് കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ലംഘിച്ച് ഷാപ്പ് ലേലം നടത്താൻ നീക്കം

നേരത്തെ സംസ്ഥാന സർക്കാരും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. തിയറ്ററുകൾ അടച്ചിടുമെന്ന് പിവിആറും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും വേനലവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾ ഒഴികെയുള്ള മറ്റ് അധ്യയന പരിപാടികളെല്ലാം മാറ്റിവച്ചു. ട്യൂഷൻ സെന്ററുകളും മതപഠന ശാലകൾ അടക്കമുള്ളവയ്ക്കും അവധി ബാധകമാണ്. ഉത്തരവ് തെറ്റിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വിവാഹങ്ങളും ലളിതമായി നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. വളരെ കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കൂടുതൽ ആളുകൂടുന്നത് ഒഴിവാക്കാനാണ് സർക്കാർ നിർദേശം.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here