Advertisement

കൊവിഡ് 19 : ഗുരുവായൂർ ക്ഷേത്രത്തിലും നിയന്ത്രണം

March 14, 2020
Google News 1 minute Read
Guruvayoor

സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലും നിയന്ത്രണം. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും നാളെയും വൈകീട്ട് ദീപാരാധനക്ക് ശേഷം ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഭരണ സമിതി അംഗങ്ങളും ചുമതലക്കാരും ഉദ്യോഗസ്ഥർക്കും ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്കും മാത്രമേ പ്രവേശനം നൽകുകയുള്ളൂ. പുറത്തേക്കെഴുന്നള്ളിക്കുമ്പോൾ ദേവസ്വത്തിന്റെ പറവയ്ക്കൽ മാത്രമേ അനുവദിക്കൂ. പള്ളിവേട്ടക്ക് ദേവസ് ത്തിന്റെ പന്നി വേഷം മാത്രമേ അവതരിപ്പിക്കൂ. പുറമെ നിന്നുള്ള ഭക്തരെ ഒന്നും ആറാട്ട് സമയത്തു കുളത്തിൽ ആറാട്ട് മുങ്ങാൻ അനുവദിക്കില്ല ഇന്ന് പള്ളിവേട്ടയും നാളെ ആറാട്ടും നടക്കും.

നേരത്തെ സംസ്ഥാന സർക്കാരും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. തിയറ്ററുകൾ അടച്ചിടുമെന്ന് പിവിആറും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും വേനലവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾ ഒഴികെയുള്ള മറ്റ് അധ്യയന പരിപാടികളെല്ലാം മാറ്റിവച്ചു. ട്യൂഷൻ സെന്ററുകളും മതപഠന ശാലകൾ അടക്കമുള്ളവയ്ക്കും അവധി ബാധകമാണ്. ഉത്തരവ് തെറ്റിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വിവാഹങ്ങളും ലളിതമായി നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. വളരെ കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കൂടുതൽ ആളുകൂടുന്നത് ഒഴിവാക്കാനാണ് സർക്കാർ നിർദേശം.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here