കൊറോണ കുട്ടികളിൽ വലിയ ആഘാതം സൃഷ്ടിക്കില്ലെന്ന് ചൈനീസ് ഗവേഷകർ

കൊവിഡ്-19 വൈറസ് കുട്ടികളിൽ വലിയ ആഘാതം സൃഷ്ടിക്കുന്നില്ലെന്ന് പഠന റിപ്പോർട്ടുകൾ. ചൈനീസ് ഗവേഷകരാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികളിൽ വളരെ നേരിയ തോതിൽ മാത്രമാണ് കൊറോണ വൈറസ് ബാധ രോഗത്തിന് കാരണമാവുന്നത്. രണ്ട് മുതൽ 15 വയസ് വരെ പ്രായമുള്ള പത്ത് വൈറസ് ബാധിതരായ കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ചൈനയിലെ ഗ്വാങ്ഷോ മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഇത്തരമൊരു നിരീക്ഷണം മുന്നോട്ടുവച്ചത്. നാച്വർ മെഡിസിൻ എന്ന ജേണൽ ഗവേഷകരുടെ പഠനറിപ്പോർട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. ആറ് ആൺകുട്ടികളെയും നാല് പെൺകുട്ടികളെയും നിരീക്ഷിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം പഠന റിപ്പോർട്ട് ആധികാരികമായി പരിഗണിക്കാനാവില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പത്ത് കുട്ടികളിലെ മാത്രം നിരീക്ഷിച്ച് നടത്തിയ പഠനം കുറ്റമറ്റ ഗവേഷണ ഫലം ലഭിക്കാൻ പര്യാപ്തമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Read Also: കൊവിഡ് 19 : എല്ലാ കെഎസ്ആർടിസി ബസുകളും നിർബന്ധമായി അണു വിമുക്തമാക്കണമെന്ന് നിർദേശം

ഇതുവരെ 5,540 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 250ത്തിൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയിലെ മരണ സംഖ്യ 1,266 ആയും വൈറസ് ബാധിതരുടെ എണ്ണം 17,660 വർധിച്ചു. പുതുതായി 40ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത സ്‌പെയിനിലെ മരണ സംഖ്യ 136 ആയി ഉയർന്നു. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെയും കാര്യങ്ങൾ സങ്കീർണമാണ്. ലണ്ടനിൽ നവജാത ശിശുവിന് കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറിൽ പത്ത് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത ബ്രിട്ടനിൽ മരണ സംഖ്യ 20 ആയി. 798 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസിൽ 79 മരണങ്ങളും 3,661 വൈറസ് ബാധയും സ്ഥിരീകരിച്ചപ്പോൾ ജർമനിയിൽ എട്ട് മരണങ്ങളും 3,062 വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തു.

 

coronavirus have no big effect in children, research

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top