ആരാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്?

കേരള ബ്ലാസ്റ്റേഴ്സിൻ്റെ സ്പോർട്ടിംഗ് ഡയറക്ടറായി ലിത്വാനിയൻ ക്ലബ് എഫ്കെ സുഡുവയുടെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് നിയമിക്കപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം ചില റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് അത് ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുകയും ചെയ്തു. ലിത്വാനിയൻ ക്ലബ് സുഡുവയിൽ നിന്നാണ് അദ്ദേഹം കേരളത്തിൽ എത്തുന്നതെങ്കിലും ശരിക്കും ആരാണ് കരോലിസ് സ്കിൻകിസ് എന്ന് പലർക്കും അറിയില്ല.

ലിത്വാനിയയിലെ ടോപ്പ് ഡിവിഷൻ ക്ലബായ ക്ലബ് എഫ്കെ സുഡുവയുടെ സ്പോർട്ടിംഗ് ഡയറക്ടർ ആയിരുന്നു സ്കിൻകിസ്. 2012ൽ ക്ലബ് വക്താവായി എത്തിയ അദ്ദേഹം 2014ലാണ് സുഡുവയുടെ സ്പോർട്ടിംഗ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുന്നത്. ടീം സ്ക്വാഡ്, പരിശീലകൻ തുടങ്ങിയ കാര്യങ്ങളിൽ ക്ലബിനെ സ്കിൻകിസ് ഒന്ന് പരിഷ്കരിച്ചു. ഫലം 2017ൽ ചരിത്രത്തിൽ ആദ്യമായി ക്ലബ് ലിത്വാനിയൻ ലീഗിൽ ഒന്നാമതെത്തി. 2018. 2019 വർഷങ്ങളിൽ ഇത് തുടർന്നു. 2017ൽ യുവേഫ യൂറോപ്പ ലീഗ്, 2018ൽ ചാമ്പ്യൻസ് ലീഗ് തുടങ്ങി യൂറോപ്പിലും ലോക ഫുട്ബോളിലും ക്ലബിനു വിലാസം ലഭിച്ചു. 2019ൽ സുഡുവയുടെ മുഖ്യ സ്പോൺസർ പിന്മാറുകയും പരിശീലകൻ സ്ഥാനം ഒഴിയുകയും ചെയ്തു. ഇതാണ് സ്കിൻകിസിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

അതേ സമയം കരോളിസ് സ്കിൻകിസ് എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പരിശീലകൻ ഈൽകോ ഷറ്റോരി പുറത്തേക്കെന്ന് സൂചനയുണ്ട്. സ്കിൻകിസിൻ്റെ തന്ത്രങ്ങൾക്കനുസരിച്ചാണ് വരുന്ന സീസണിൽ ടീമിനെ രൂപപ്പെടുത്തുക എന്നും ആ തന്ത്രങ്ങളിൽ ഷറ്റോരി ഇല്ലെന്നുമാണ് സൂചന. ക്ലബ് ഇതുവരെ ഷറ്റോരിയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ഷറ്റോരിയുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ ചർച്ച നടത്തിയിരുന്നെന്ന് സൂചനയുണ്ട്. യോഗത്തിൽ ഷറ്റോരിയുടെ ഭാവിയെ പറ്റി തീരുമാനം ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഷറ്റോരി മറ്റ് ക്ലബുകളുമായി ചർച്ച നടത്തിയെന്നും സൂചനകളുണ്ട്.

Story Highlights: who is kerala blasters new sporting director karolis skinkysനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More