കൊവിഡ് 19 : കോട്ടയത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1179 ആയി

കൊവിഡ് 19 രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കോട്ടയം ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1179 ആയി. രോഗബാധിതരായ നാല് ആളുകൾ ഉൾപ്പെടെ പത്ത് പേരാണ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ ഉള്ളത്.

ഇന്നലെ പൊലീസ് വിലക്ക് ലംഘിച്ച് മൂന്നാറിലേക്ക് കെഎസ്ആർടിസി ബസിൽ സഞ്ചരിക്കാൻ ശ്രമിച്ച വിദേശികളെ പാലാ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകളിൽ പരിശോധന നടത്താൻ 28 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. സംസ്ഥാനത്ത് ഇന്ന് മുതൽ റോഡുകളിലും പരിശോധന കർശനമാക്കും.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top