കൊവിഡ്19; കേരളത്തിലെ ജയിലുകളിൽ ഒരുക്കിയ മുൻകരുതൽ നടപടികളെ അഭിനന്ദിച്ച് സുപ്രിംകോടതി

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജയിലുകളിൽ ഒരുക്കിയ മുൻകരുതൽ നടപടികളെ അഭിനന്ദിച്ച് സുപ്രിംകോടതി. ജയിലുകളിൽ മുൻകൂറായി തന്നെ ഐസൊലേഷൻ സെല്ലുകൾ ഒരുക്കി. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരെ ഇവിടേക്ക് മാറ്റുന്നുണ്ട്. പുതുതായി പ്രവേശിപ്പിക്കുന്ന പ്രതികളെ ആറ് ദിവസം ഐസൊലേഷൻ സെല്ലിൽ പാർപ്പിച്ച ശേഷമാണ് മറ്റ് സെല്ലുകളിലേക്ക് മാറ്റുന്നതെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പ്രശംസിച്ചു.

ഡൽഹിയിലെ തീഹാർ ജയിലിലും സമാന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് ഒരു സംസ്ഥാനങ്ങളിലും കൊവിഡ് 19 മുൻകരുതൽ സ്വീകരിച്ചതായി അറിവില്ലെന്നും കോടതി പറഞ്ഞു. ഈമാസം ഇരുപത്തിമൂന്നിനകം എല്ലാ സംസ്ഥാന സർക്കാരുകളും ജയിലിൽ ഒരുക്കിയ സംവിധാനങ്ങൾ അറിയിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

Story highlight: Covid19, kerala prisons, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top