Advertisement

മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടും: മുഖ്യമന്ത്രി

March 16, 2020
Google News 1 minute Read

ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അതേസമയം, തെലങ്കാനയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് യാത്ര ചെയ്യുന്ന ഏഴ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെയും കല്‍ബുര്‍ഗിയില്‍ നിന്ന് വരുന്ന പത്തനംതിട്ട സ്വദേശികളായ വിദ്യാര്‍ത്ഥികളെയും സുരക്ഷിതമായി വീടുകളില്‍ നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കി വരുകയാണ്.

സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോഡ് ഒരാള്‍ക്കും മലപ്പുറത്ത് രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24 ആയി. 12740 പേര്‍ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്. ഇവരില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 1693 സാമ്പിളുകളും നെഗറ്റീവാണ്.

 

Srory Highlights-  Malayali students, repatriated, pinarayi vijayan, cm, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here