ഇന്നത്തെ കാലത്ത് എന്നെപ്പോലെയാവാൻ ആരും ആഗ്രഹിക്കില്ല: ചേതേശ്വർ പൂജാര

ആധുനിക ക്രിക്കറ്റിൽ തന്നെപ്പോലെയാവാൻ ആരും ആഗ്രഹിക്കില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. യുവതലമുറയിലെ ചിലർ തൻ്റെ ബാറ്റിംഗിനെ ആരാധിക്കുന്നുണ്ടെങ്കിലും തന്നെപ്പോലെ ആവാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ചേതേശ്വർ പൂജാര പ്രതികരിച്ചു. ടെസ്റ്റ് മത്സരങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും പൂജാര പറഞ്ഞു.
“യുവ തലമുറ എൻ്റെ കളിയെ മനസ്സിലാക്കുന്നുണ്ട്. ടെസ്റ്റ് മത്സരങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വൈറ്റ് ബോൾ ഗെയിമുകൾ കൂടുതലായി നടക്കുന്നു. ടെസ്റ്റ് മത്സരങ്ങളിൽ യോജിക്കുന്ന എൻ്റെ ബാറ്റിംഗ് ശൈലി പകർത്താൻ അവർ തയ്യാറാവില്ല. എനിക്ക് ആക്രമണോത്സുക ബാറ്റിങ് വഴങ്ങില്ലെന്നു നിങ്ങള്‍ കരുതരുത്. എനിക്ക് നിശ്ചിത ഓവറിൽ ബാറ്റ് ചെയ്യാനും കളിക്കും. ഞാൻ വൈറ്റ് ബോൾ ക്രിക്കറ്റിൽ ബാറ്റ് ചെയ്യുന്നത് അധികം ആളുകളും ടിവിയിൽ കണ്ടിട്ടില്ല. ക്രീസിലെത്തിയാല്‍ നിലയുറപ്പിക്കാന്‍ കുറച്ചു സമയം വേണ്ടി വരുമെന്നത് യാഥാര്‍ഥ്യമാണ്. അങ്ങനെ പഠിച്ചാണ് ക്രിക്കറ്റില്‍ ഞാന്‍ വളര്‍ന്നത്.”- പൂജാര പറഞ്ഞു.
സൗരാഷ്ട്ര താരമായ പൂജാര രഞ്ജി ചരിത്രത്തിൽ ആദ്യമായി ഈ സീസണിൽ കിരീടം നേടിയിരുന്നു. രഞ്ജി ഫൈനലിൽ ബംഗാളിനെതിരെ അദ്ദേഹം അർധസെഞ്ചുറി നേടി.
ഇന്ത്യയുടെ റെഡ് ബോൾ ക്രിക്കറ്റിൽ ഏറ്റവും നിർണായകമായ താരമാണ് പൂജാര. എന്നാൽ നിശ്ചിത ഓവർ മത്സരങ്ങളിൽ ഈ നേട്ടം തുടരാൻ കഴിയാതിരുന്ന അദ്ദേഹം ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന ലേലബിലേക്ക് ഒതുക്കപ്പെട്ടു. 77 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 5840 റൺസാണ് പൂജാരക്ക് ഉള്ളത്. 25 ഫിഫ്റ്റിയും 18 സെഞ്ചുറികളും ഉള്ള അദ്ദേഹം 5 ഏകദിനങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.
Story Highlights: no one wants to become a batsman like me Cheteshwar Pujara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here