ഇന്ധനവില വീണ്ടും താഴോട്ട്

പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും ഇടിവ്. രാജ്യാന്തര വിപണിയിൽ വില കുറയുന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. പെട്രോൾ ലിറ്ററിന് 73.001 രൂപയിലും ഡീസൽ ലിറ്ററിന് 67.196 രൂപയിലാണ് വ്യാപാരം. ഡൽഹിയിൽ പെട്രോളിന് 69.59 രൂപയും ഡീസലിന് 62.29 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 75.303 രൂപയും ഡീസലിന് 65.208 രൂപയുമാണ് വില.

Read Also:കൊവിഡ് 19 : രാജ്യത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 73.001 രൂപയും ഡീസൽ ലിറ്ററിന് 67.196 രൂപയുമാണ് നിരക്ക്. കൊച്ചിയിൽ പെട്രോളിന് 71.726 രൂപയും ഡീസൽ 65.923 രൂപയുമാണ് ഇപ്പോൾ ഈടാക്കുന്നത്. ഇന്ന് കോഴിക്കോട്ട് പെട്രോൾ ലിറ്ററിന് 72.041 രൂപയും ഡീസൽ ലിറ്ററിന് 66.233 രൂപയുമാണ് നിരക്ക്. ഇന്ന് അസംസ്‌കൃത എണ്ണ ബാരലിന് വില 32.85 ഡോളറാണ്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് ഇന്ധനവില നിർണയം. ഡോളറിന് 74.11 രൂപയാണ് വിനിമയ നിരക്ക്. എന്നാല്‍ ലിറ്ററിന് 16.28 രൂപയ്ക്ക് എത്തുന്ന പെട്രോളും ഡീസലുമാണ് നാല് മടങ്ങ് വിലയിൽ വിപണിയിലെത്തുന്നത്. എണ്ണക്കമ്പനികളും കേന്ദ്ര- സംസ്ഥാന സർക്കാരും സാധാരണക്കാരന്റെ കീശയിൽ നിന്ന് കൊള്ളലാഭം നേടുകയാണ്.

 

petrol diesel price today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top