Advertisement

കൊവിഡ്-19 ബാധിതർക്ക് എച്ച്‌ഐവി മരുന്നുകൾ നൽകിയത് പരീക്ഷണാടിസ്ഥാനത്തിൽ

March 16, 2020
Google News 2 minutes Read

ഇറ്റലിയിൽ നിന്നെത്തിയ കൊവിഡ് 19 ബാധിതരായ ദമ്പതിമാർക്ക് എയ്ഡ്‌സിനുള്ള മരുന്ന് നൽകിയത് പരീക്ഷണാടിസ്ഥാനത്തിൽ.ജയാപൂരിലാണ് വയോധികരായ ദമ്പതികൾക്ക് എയ്ഡ്‌സിനുള്ള മരുന്ന് നൽകിയത്. ആരോഗ്യ മന്ത്രാലയത്തിന്റെതാണ് ഇത് സംബന്ധിച്ചുള്ള വിശദീകരണം. രോഗികളുടെ പൂർണ സമ്മതം വാങ്ങിയായിരുന്നു പരീക്ഷണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും വിശദീകരിച്ചു.

അറുപത്തിയൊൻപതുകാരനും ഭാര്യയ്ക്കും സവായ് മാൻ സിങ് ആശുപത്രിയിൽ വച്ചാണ് എച്ച്‌ഐവി ബാധിതർക്ക് നൽകാറുള്ള മരുന്നുകൾ നൽകിയത്. കൂടാതെ മലമ്പനി, എച്ച്1എൻ1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും നൽകിയിട്ടുണ്ട്. ശ്വാസകോശ രോഗികളാണ് ഇതുവരും. ചികിത്സയ്ക്ക് പാർശ്വ ഫലങ്ങളുണ്ടായിട്ടില്ല. ഇറ്റാലിയൻ ദമ്പതികളിൽ ഭാര്യ രോഗ വിമുക്തയായെന്നും ഭർത്താവ് സുഖപ്പെട്ടുവരികെയാണെന്നുമാണ് റിപ്പോർട്ടുകൾ. എങ്കിലും വ്യാപകമായി പരീക്ഷിച്ച് തെളിയിക്കപ്പെടുന്നത് വരെ ഫലപ്രാപ്തി ഉറപ്പ് നൽകാനാവില്ലെന്ന് ഐസിഎംആറിലെ പകർച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. രാമൻ ആർ. ഗംഗാഖേദ്കർ പറഞ്ഞു.

Read Also: കൊവിഡ് 19 : തിരുവനന്തപുരം ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടർമാർ നിരീക്ഷണത്തിൽ

ചൈനയിൽ 199 രോഗികളിൽ ഈ മരുന്നുകൾ പരീക്ഷിക്കുന്നുണ്ട്. അതിന്റെ ഫലം വന്നാൽ ഈ ചികിത്സാമാർഗത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാവുമെന്നും നൽകുന്ന മരുന്നുകൾ ഇന്ത്യയിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. സാർസ്, മെർസ് രോഗങ്ങൾ പടർന്നപ്പോൾ മൃഗങ്ങളിലും ഏതാനും രോഗികളിലും ഈ മരുന്നിന്‍റെ ഉപയോഗം വിജയകരമായെന്ന് ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടർ ഡോ. മനോജ് മുർഹേക്കറും വ്യക്തമാക്കി.

 

rajasthan doctors cure coronavirus patient with hiv drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here