കൊവിഡ് 19: എടിഎം കൗണ്ടറുകളിൽ സാനിറ്റൈസർ നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

എടിഎം കൗണ്ടറുകളിൽ സാനിറ്റൈസർ നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിദിനം നൂറോളം പേരാണ് പണമിടപാടുകൾ നടത്തുന്നതിനായി കൗണ്ടറുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ എടിഎം കൗണ്ടറുകളിൽ എത്തുന്നവരുടെ കൈകൾ അണുവിമുക്തമാക്കാനുള്ള സജീകരണങ്ങൾ ബാങ്കുകൾ ഒരുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

സംസ്ഥാനം ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനുമായി മുന്നോട്ട് പോകുകയാണ്. ഇതിനായി പ്രധാനപ്പെട്ട ഓഫീസുകളുടെ മുന്നിൽ ബ്രേക്ക് ദി ചെയിൻ കിയോസ്കികൾ തുടങ്ങണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഓഫീസുകളിൽ മാത്രമല്ല അടിയന്തരമായി എടിഎം കൗണ്ടറുകളുടെ മുന്നിൽ കൂടി കിയോസ്കിക്കാൾ ആരംഭിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കുക എന്നതാണ് കോവിഡ് 19 വ്യാപനം തടയാനുള്ള പ്രധാന പ്രതിരോധ മാർഗം. എന്നാൽ നിരവധിയാളുകൾ എത്തുന്ന എടിഎം കൗണ്ടറുകളിൽ സാനിറ്റൈസർ ഉറപ്പ് വരുത്താനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.

എടിഎം മോണിറ്ററിന്റെ കീപാഡിൽ ടൈപ്പ് ചെയ്യുന്നതിന് മുൻപ് സാനിറ്റൈസറുകൾ ഉപയോഗിക്കണം. കാരണം പ്രതിദിനം നൂറോളം വ്യക്തികളാണ് ഒരു എടിഎം കൗണ്ടറിൽ പണമിടപടിനായി എത്തുന്നത്. ഇവരുടെ കൈകൾ അണുവിമുക്തമാക്കാനുള്ള സജീകരണങ്ങൾ ബാങ്കുകൾ ഒരുക്കണം എന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

കൈകൾ വൃത്തിയായി സൂക്ഷിയ്ക്കണമെന്ന മുൻകരുതൽ എടിഎം കൗണ്ടറുകളിൽ പാലിക്കപ്പെടുന്നില്ല. പണമിടപാടുകളുടെ പേരിൽ കനത്ത ചാർജ് ഈടാക്കുന്ന ബാങ്കുകൾ ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നൽകണമെന്നാണ് എടിഎം കൗണ്ടറുകളിൽ എത്തുന്നവർ പറയുന്നത്.

കേരളത്തിൽ ഇന്ന് മൂന്നു പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോട് ഒരാള്‍ക്കും മലപ്പുറത്ത് രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24 ആയി. 12740 പേര്‍ വിവിധജില്ലകളിലായി നിരീക്ഷണത്തിലാണ്. ഇവരില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 1693 സാമ്പിളുകള്‍ നെഗറ്റീവാണ്.

Story Highlights: sanitizer is mandatory at ATM counters says customers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top