ഇന്നത്തെ പ്രധാന വാർത്തകൾ (16.03.2020)

കൊവിഡ് 19 : തിരുവനന്തപുരം ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടർമാർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടർമാരും നിരീക്ഷണത്തിൽ. മുപ്പതോളം ഡോക്ടർമാരാണ് നിരീക്ഷണത്തിലുള്ളത്. ഡോക്ടർമാർ അവധി എടുക്കണമെന്നാണ് നിർദേശം.

രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒഡീഷ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 114 ആയി.

കൊവിഡ് 19 : സൗദി അന്താരാഷ്ട്ര കപ്പൽ സർവീസുകൾ നിർത്തലാക്കി

കൊറോണയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് പുറമെ സൗദി അന്താരാഷ്ട്ര കപ്പല്‍ സര്‍വീസുകളും നിര്‍ത്തലാക്കി. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്കാണ് കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കിയത്. രാജ്യത്തെ ഷോപ്പിങ് മാളുകള്‍ അടച്ചിടും.

 

 

news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top