കൊവിഡ് 19: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകളില്ല: നിരീക്ഷണത്തിലുള്ളത് 18,011 പേര്‍

സംസ്ഥാനത്ത് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് 18,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 17743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 65 പേരാണ് പുതിയതായി ഇന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്. 5372 പേരാണ് ഇന്ന് നിരീക്ഷണത്തിലായത്. 4353 പേര്‍ക്ക് രോഗ ബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്ന് ഇന്ന് ഒഴിവാക്കി. 2467 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനും ഉപദേശിക്കാനും വിദഗ്ധ സമിതിക്ക് രൂപം നല്‍കും. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും ബോധവത്കരിക്കുന്നതിനും വെബ് പോര്‍ട്ടല്‍ രൂപീകരിക്കും. ഇന്ററാക്ടീവ് വെബ് പോര്‍ട്ടലായിരിക്കും രൂപീകരിക്കുക. രോഗ പ്രതിരോധ സന്ദേശം വീടുകളില്‍ എത്തിക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗിക്കും. ആരോഗ്യ സര്‍വകലാശാല ഇതിന് നേതൃത്വം നല്‍കും. ഐഎംഎയുടെ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കും. പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനവും സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെയും സേവനം ഉറപ്പാക്കും.
രോഗ പ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച് ഡോക്ടര്‍മാരുടെ ഉപദേശം ലഭിക്കാന്‍ ഡിജിറ്റല്‍ കണ്‍സല്‍റ്റേഷന്‍ ആരംഭിക്കും. ഐഎംഎ ഇതിന് നേതൃത്വം നല്‍കും. 60 ന് മുകളില്‍ പ്രായമുള്ള ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗമുള്ളവരില്‍ വൈറസ്ബാധ ഗുരുതരമായി ബാധിക്കും. അതിനാല്‍ പ്രായമേറിയവരെ സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തും.
പാലിയേറ്റീവ് കെയറുകളുടെ സേവനം ഇതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡോക്ടര്‍മാരും ജീവനക്കാരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തത്വത്തില്‍ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: coronavirus, Covid 19, Cm Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here