കൊവിഡ് 19: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഗവര്‍ണര്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ വകുപ്പിന്റേത് മാതൃക പരമായ പ്രവര്‍ത്തനമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അഭിമാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബാറുകള്‍ പൂട്ടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പൊന്മുടിയില്‍ പോയെന്ന വിവാദത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, നിലവിലെ പരീക്ഷകള്‍ മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. കൊവിഡ് 19 പശ്ചാത്തലത്തില്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ തിരുവനന്തപുരം ലോ കോളജില്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.
Story Highlights : covid 19, Corona virus, governor, satisfied with the state’s efforts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here