അമ്മയെന്ന നിലയില്‍ തന്റെ കടമ പൂര്‍ണമായി നിറവേറ്റാന്‍ കഴിയുന്നില്ലെന്ന് കെയ്റ്റ് മിഡില്‍ടണ്‍

അമ്മയെന്ന നിലയില്‍ തന്റെ കടമ പൂര്‍ണമായി നിറവേറ്റാന്‍ കഴിയുന്നില്ലെന്നു തുറന്നു പറഞ്ഞു വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണ്‍. മക്കള്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും അവര്‍ക്ക് ചെയ്തു കൊടുക്കണമെന്നുണ്ടെങ്കിലും ജോലി ചെയ്യുന്നൊരാള്‍ കൂടി ആയതിനാല്‍ അമ്മ എന്ന നിലയിലെ തന്റെ ഉത്തരവാദിത്വം പൂര്‍ണമായി കാണിക്കാന്‍ കഴിയുന്നില്ലെന്നാണ് കെയ്റ്റ് സമ്മതിക്കുന്നത്. ‘ഹാപ്പി ബേബി, ഹാപ്പി മമ്മി’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജകുമാരി. ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയിസ് എന്നിങ്ങനെ മൂന്നു മക്കളാണ് വില്യം രാജകുമാരനും കെയ്റ്റ് മിഡില്‍ടണ്ണിനും.
Read Also: ആൻഡമാൻ അടച്ചു; ഈ മാസം 26 വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല
കൂള്‍ മദര്‍ എന്നാണ് 38 കാരിയായ കെയ്റ്റിന്റെ വിശേഷണമെങ്കിലും അവരുടെ ഇപ്പോഴത്തെ തുറന്നു പറച്ചില്‍ ലോകം കൗതുകത്തോടെയാണ് കേട്ടത്. ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് മഹത്തായ കാര്യമാണ്. മക്കള്‍ക്കു വേണ്ടി എന്തു ചെയ്യുമ്പോഴും ഏറ്റവും ഭംഗിയായി ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍, രാജകുടുംബത്തിന്റെ ഉത്തരവാദിത്വത്തിനൊപ്പം തന്നെയാണ് അമ്മയെന്ന കടമയും നിറവേറ്റേണ്ടി വരുന്നത്. മക്കളായ ജോര്‍ജും ഷാര്‍ലറ്റും അവരെ നഴ്‌സറിയില്‍ കൊണ്ടുപോയി വിടുമോയെന്ന് ചോദിക്കും. എനിക്കതിന് കഴിയാത്തതില്‍ വലിയ വിഷമം തോന്നാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എനിക്കൊരു നല്ല അമ്മയാകാന്‍ സാധിക്കാറില്ല; കെയ്റ്റ് തുറന്നു പറയുന്നു.
അമ്മയാവുക എന്നത് അഭിമാനവും അനുഗ്രഹവുമാണെന്നും അമ്മയുടെ ചിന്തകളും സ്വഭാവവുമാണ് കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നതെന്നും കെയ്റ്റ് അഭിപ്രായപ്പെടുന്നു.ഗര്‍ഭിണിയായിരുന്ന കാലത്ത് വ്യത്യസ്തമായ പല കാര്യങ്ങളും ചെയ്തിരുന്നുവെന്നും കെയ്റ്റ് പറയുന്നു. തന്റെ ഗര്‍ഭകാലത്തെക്കുറിച്ചും ഈ ഷോയില്‍ വിവരിക്കുന്നുണ്ട്.
ഗര്‍ഭകാലത്ത് ഞാന്‍ സന്തോഷവതിയായിരുന്നില്ല. ആ സമയത്ത് പല തരത്തിലുമുള്ള വിഷമങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഛര്‍ദ്ദി മൂലം ശരീരം വല്ലാതെ തളര്‍ന്നു. ശരീരഭാരം കുറഞ്ഞതും ക്ഷീണമുണ്ടാക്കി. ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന നിരവധി സ്ത്രീകളുണ്ട്. ശരിക്കും പറഞ്ഞാല്‍, ഗര്‍ഭകാലം എനിക്കു മാത്രമായിരുന്നില്ല, എന്റെ ചുറ്റുമുള്ളവര്‍ക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഗര്‍ഭകാലത്ത് ശരീരത്തിന്റെ ആരോഗ്യത്തെക്കാള്‍ മനസിന്റെ ആരോഗ്യമാണ് വലുതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
england, Kate Middleton says she is unable to fulfill her duty as a mother