ആൻഡമാൻ അടച്ചു; ഈ മാസം 26 വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല

കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽ സഞ്ചാരികൾക്ക് ഈ മാസം 26 വരെ വിലക്ക്. ഇക്കോ ടൂറിസം സൈറ്റുകൾ, വാട്ടർ സ്പോട്ട് ആക്റ്റിവിറ്റികൾ തുടങ്ങിയവ മാർച്ച് 26 വരെ തുറന്ന് പ്രവർത്തിക്കില്ല. ഗവൺമെന്റ് സേവനം ഉപയോഗപ്പെടുത്തി ടൂറിസം ആക്റ്റിവിറ്റികൾക്കായി ബുക്ക് ചെയ്ത സഞ്ചാരികൾക്ക് പണം തിരികെ നൽകും.

Read Also: കൊവിഡ് 19; രോഗ ഭീതിയില്ലാതെ ഊരുചുറ്റലിനിറങ്ങി ഉദ്യോഗസ്ഥർ; പോകുന്നത് കൊറോണ ബാധിത രാജ്യങ്ങളിലേക്ക്

സ്വകാര്യ ടൂറിസം മേഖലയ്ക്കും വിലക്ക് ബാധകമാണ്. മാത്രമല്ല, നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരണമോ എന്ന കാര്യത്തിൽ 23 നു ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനം കൈക്കൊള്ളും.

 

andaman closed for tourists

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top